Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daughter

National

ദു​ര​ഭി​മാ​ന​ക്കൊ​ല; പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ വെ​ട്ടി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ദ​ളി​ത് യു​വാ​വി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​തി​ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പി​താ​വും സ​ഹോ​ദ​ര​നും ബ​ന്ധു​വും വെ​ട്ടി​ക്കൊ​ന്നു.

ഹു​ബ​ളി സ്വ​ദേ​ശി​നി മ​ന്യ പാ​ട്ടീ​ൽ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹു​ബ്ബ​ള്ളി ഇ​നാം വീ​രാ​പു​ര ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഗ്രാ​മ​ത്തി​ലെ ലിം​ഗാ​യ​ത്തു സ​മു​ദാ​യ​ത്തി​ല്‍​പെ​ട്ട മ​ന്യ​യും ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​വേ​കാ​ന​ന്ദ​യും ക​ഴി​ഞ്ഞ മേ​യി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.

മ​ന്യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ക​ടു​ത്ത എ​തി​ര്‍​പ്പി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു വി​വാ​ഹം. തു​ട​ര്‍​ന്ന് ഇ​രു​വ​രും ഹാ​വേ​രി​യി​ലേ​ക്കു താ​മ​സം മാ​റി. മ​ന്യ ഗ​ര്‍​ഭി​ണി​യാ​യ​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​നാ​ണു ഗ്രാ​മ​ത്തി​ലേ​ക്ക് ഇ​വ​ർ മ​ട​ങ്ങി​യെ​ത്തി​യ​ത്.

പി​ന്നാ​ലെ മ​ന്യ​യു​ടെ വീ​ട്ടു​കാ​ര്‍ വി​വേ​കാ​ന​ന്ദ​യു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​രു​കു​ടും​ബ​ങ്ങ​ളെ​യും വി​ളി​ച്ചു​വ​രു​ത്തി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മ​ന്യ​യു​ടെ പി​താ​വ് പ്ര​കാ​ശ് ഗൗ​ഡ പാ​ട്ടീ​ലും സ​ഹോ​ദ​ര​ന്‍ അ​രു​ണ്‍ അ​ട​ക്ക​മു​ള്ള സം​ഘം ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വി​വേ​കാ​ന​ന്ദ​യു​ടെ പി​താ​വ്, അ​മ്മ, ബ​ന്ധു അ​ട​ക്കം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ പേ‍​ര്‍​ക്കും വെ​ട്ടേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ മ​ന്യ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു മ​ന്യ. സം​ഭ​വ​ത്തി​ൽ മ​ന്യ​യു​ടെ പി​താ​വ് പ്ര​കാ​ശ്, സ​ഹോ​ദ​ര​ന്‍ അ​രു​ണ്‍, ബ​ന്ധു വീ​ര​ണ്ണ എ​ന്നി​വ​രെ ഹു​ബ്ബ​ളി റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​വേ​കാ​ന​ന്ദ​യു​ടെ അ​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

മ​ല​പ്പു​റ​ത്ത് മ​ക​ളെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

നി​ല​മ്പു​ർ: മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ക​ണ്ട​ന​കം സ്വ​ദേ​ശി​നി അ​നി​താ​കു​മാ​രി (57) ആ​ണ് മ​ക​ൾ അ​ഞ്ജ​ന (27) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ക​ൻ ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് അ​ഞ്ജ​ന​യെ അ​നി​താ​കു​മാ​രി വീ​ട്ടി​ലെ വെ​ള്ളം​നി​റ​ഞ്ഞ വീ​പ്പ​യി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

അ​നി​താ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു മാ​സം മു​മ്പ് മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up